2020 ൽ പരസ്യരംഗത്ത് വിപ്ലവങ്ങളുമായി ഫെയ്സ്ബുക്ക് - Adsomia
Loading

2020 ൽ പരസ്യരംഗത്ത് വിപ്ലവങ്ങളുമായി ഫെയ്സ്ബുക്ക്

Img

2020 പരസ്യരംഗത്ത്വിപ്ലവങ്ങളുമായിഫെയ്സ്ബുക്ക്

മറ്റ് പരസ്യമാധ്യമങ്ങൾ പോലെയല്ല ഫെയ്സ്ബുക്ക്.  1.8 ബില്ല്യൺ ഉപഭോക്താക്കൾ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നു എന്നതാണ് കണക്ക്. അതായത്, ഫെയ്സ്ബുക്കിൽ നിങ്ങൾ ഇത് വായിക്കുന്ന സമയത്ത് പോലും കോടിക്കണക്കിന് ആളുകൾ ഓൺലൈൻ ഉണ്ടാകും. അവരിൽ ഒരു വിഭാഗം ചിലപ്പൾ ഭാവിയിൽ നിങ്ങളുടെ ബിസിനസ്സിലേക്ക് സമഗ്രസംഭാവന നൽകുവാൻ ശേഷിയുളള ഉപഭോക്താക്കളായിരിക്കും. അതിനാൽ ഫെയ്സ്ബുക്ക് ആഡ് ആധൂനികകാലത്ത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് പറഞ്ഞുതരേണ്ടതില്ലല്ലോ? തൻറെ കൂട്ടുകാർക്ക് തമ്മിൽ സംവദിക്കുവാനായി ചെറുപ്പക്കാരനായിരുന്ന മാർക്ക് സക്കർബർഗിൻറെ സംരംഭം ഇന്ന് പല ബിസിനസ്സുകളുടെയും തലവിധി തീരുമാനിക്കുവാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഭീമൻ കൂടിയായിക്കഴിഞ്ഞു. കൊറോണകാലത്ത് തൻറെ പരസ്യസംവിധാനത്തിൽ വിപ്ലവകരമായ ഫീച്ചറുകൾ കൊണ്ടുവരികയാണ് ഫെയ്സ്ബുക്ക്. അവയിൽ ചിലത് നമുക്ക്  നോക്കാം,

  1. കൊറോസൽആഡുകൾ

എന്താണ് കൊറോസൽ ആഡുകൾ? ഇവ സ്റ്റോറിമൂഡ് ആഡുകളാണ്. ഒരു ആഡിൽ തന്നെ അനേകം ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ഉൾക്കൊളളിക്കുവാൻ സാധിക്കുന്ന പരസ്യങ്ങളാണിവ. ഒരു ആഡ്ബോക്സ് സ്ലഡ് ചെയ്ത് അടുത്ത ആഡ് കാണുവാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. നിങ്ങളുടെ വെബ്സൈറ്റ് ട്രാഫിക് വർദ്ധിപ്പിക്കുവാൻ ഈ ആഡ് ഫീച്ചർ സഹായിക്കുന്നു. നിങ്ങളുടെ പരസ്യം ഒരു ഒരു സ്റ്റോറിയുടെ രൂപത്തിൽ ഇടുവാനും ഉത്പന്നത്തിൻറെ ഫീച്ചറുകൾ കൃത്യമായി പറഞ്ഞുമനസ്സിലാക്കുവാനും ഈ ആഡിലൂടെ ഫലപ്രദമായി സാധിക്കുന്നു.

  1. ലീഡ്ആഡുകൾ

ഫെയ്സ്ബുക്കിലെ മറ്റ് ആഡ് ഫീച്ചറുകളുമായി കിടപിടിക്കുവാൻ കഴിവുളള ആഡുകളാണ് ലീഡ് ആഡുകൾ. ഇത് ഉപഭോക്താവിനെ മനസ്സിലാക്കുന്ന ഒരു മാർക്കറ്ററിനെപ്പോലെ പ്രവർത്തിക്കുന്നു. ഇത്തരം ആഡുകളിൽ ഒരു ഉപഭോക്താവ് ക്ലിക്ക് ചെയ്താൽ അയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽനിന്നും മതിയായ വിവരങ്ങൾ ഈ ആഡ് ശേഖരിക്കുന്നു. ഇതിലൂടെ ഇ മെയിൽ ക്യാമ്പെയ്നുകൾ, കോൾഡ് കോൾ, തുടങ്ങിയ മാർക്കറ്റിങ് തന്ത്രങ്ങൾ എളുപ്പമാക്കുന്നു.

  1. എൻകേജ്മെൻറ്ആഡ്

നിങ്ങളുടെ ആഡുകൾ കാണുവാനും ലൈക്ക് ചെയ്യുവാനും ഏറ്റവും കൂടുതൽ സാധ്യതയുളള ആളുകൾക്കിടയിലേക്ക് അവതരിപ്പിക്കുവാൻ നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് പ്രധാനപ്പെട്ട ഉപഭോക്താക്കളെ തിരഞ്ഞ്പിടിക്കുവാൻ സാധിക്കുന്നു.

  1. ഫെയ്സ്ബുക്ക്പിക്സൽ

ഇത് ഉപഭോക്താവിൻറെ താൽപര്യങ്ങൾ തിരിച്ചറിയുവാനുളള ഒരു എളുപ്പവഴിയാണ്. നിങ്ങളുടെ ആഡിനോടുളള ഉപഭോക്താക്കളുടെ പ്രതികരണം ഇത് മനസ്സിലാക്കുകയും, അടുത്തതവണ നിങ്ങൾ ഒരു ആഡ് നിർമ്മിക്കുമ്പോൾ ആരുടെയൊക്കെ മുന്നിലേക്ക് അവതരിപ്പിക്കണം എന്ന ഡാറ്റ ഉണ്ടാക്കിവയ്ക്കുകയും ചെയ്യുന്നു. നിങ്ങൾ ഫെയ്സ്ബുക്ക് ആഡ് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെങ്കിൽ ആദ്യം നിങ്ങൾ ശ്രമിച്ചുനോക്കേണ്ടത് ഈ ആഡ് ആണ്. കാരണം ഇതിലൂടെ നിങ്ങളുടെ പരസ്യങ്ങളോട് പ്രതികരിക്കുവാൻ സാധ്യതയുളള ഉപഭോക്താക്കളെ ഫെയ്സ്ബുക്കിന് വേഗത്തിൽ കണ്ടെത്തുവാൻ സാധിക്കുന്നു.

Leave a Comment

Call Now ButtonCall Us Now !
Social media & sharing icons powered by UltimatelySocial