ബിസിനസ്സിൽ ആവശ്യത്തിന് പുരോഗതിയില്ലേ? പരിഹാരം Adsomia!

Adsomia : advertise your desire

ബിസിനസ്സിൽ ആവശ്യത്തിന് പുരോഗതിയില്ലേ? പരിഹാരം Adsomia!

ഒരു ബിസിനസ്സിൻറെ വിജയത്തിൽ മാർക്കറ്റിംഗ് സ്ട്രാറ്റജി അഥവാ വിപണന തന്ത്രങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായ വിപണനതന്ത്രങ്ങൾ നിങ്ങളുടെ കമ്പനിയുടെ അന്തസ്സ് മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുമായി നല്ല ബന്ധങ്ങൾ സൃഷ്ടിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സാധനങ്ങളെയും സേവനങ്ങളെയും അവയുടെ സവിശേഷതകളെയും കുറിച്ച് മനസ്സിലാക്കുവാൻ മാർക്കറ്റിംഗ് സ്ട്രാറ്റജിയിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കുന്നു.

നിങ്ങളുടെ ഉത്പന്നം ഗുണമേന്മയുളളതാണെങ്കലും വിപണിയിലെ മത്സരത്തിൽ കാലിടറുവാൻ സാധ്യതയുണ്ട്. കൃത്യമായ വിപണനതന്ത്രങ്ങൾ ഉപയോഗിച്ച് ഇവിടെ നിങ്ങളുടെ ബിസിനസ്സിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുവാൻ കഴിയും. എന്നാൽ നല്ല ഒരു തന്ത്രജ്ഞനെ ഈ മേഖലയിൽ നിങ്ങൾക്ക് ആവശ്യമാണ്. അങ്ങിനെയൊരു പങ്കാളിയെ കണ്ടെത്തുവാൻ നിങ്ങൾ ബുദ്ധിമുട്ടേണ്ടതില്ല. അതിനാണ് Adsomia നിങ്ങളെ സഹായിക്കുവാൻ സന്തോഷത്തോടെ സന്നധമായിരിക്കുന്നത്. വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുളള ഞങ്ങളുടെ ടീം നിങ്ങളുടെ ബിസിനസ്സിൻറെ വളർച്ചയെ സഹായിക്കുവാനുളള വ്യക്തമായ വിപണനതന്ത്രങ്ങൾ ആവിഷ്കരിക്കുകയും നിങ്ങളെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. 

ഡിജിറ്റൽമാർക്കറ്റിംഗുംഅതിൻറെപ്രാധാന്യവും

ഇന്ന് ഇൻറർനെറ്റ് ഇല്ലാത്ത ജീവിതം നമുക്ക് ചിന്തിക്കുവാൻ പോലും സാധിക്കില്ല. ഇവിടെയാണ് ഇൻറർനെറ്റ് നമ്മുടെ സാധനങ്ങൾക്കും സേവനങ്ങൾക്കുമുളള ഒരു മികച്ച വിപണനമേഖലയാകുന്നത്. ലോകമെമ്പാടുമുളള കോടിക്കണക്കിന് ഉപഭോക്താക്കൾക്കിടയിലേക്ക് നിങ്ങളുടെ സാധനങ്ങളും സേവനങ്ങളും അവതരിപ്പിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നു. ഡിജിറ്റൽ മാർക്ക്റ്റിംഗ് പല രീതികളിലുണ്ട്. സമൂഹമാധ്യമങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങി സാധ്യതകൾ ഇവിടെ അനന്തമാണ്.

ചില മാർഗ്ഗങ്ങൾ നമുക്ക് നോക്കാം.

Search engine marketing

ഗൂഗിൾ പോലുളള സർച്ച് എഞ്ചിനുകളിൽ തിരയുമ്പോൾ നിങ്ങളുടെ കമ്പനിയുടെ അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ്സിൻറെ വെബ്പേജുകൾ ദൃശ്യമാകുകയാണെങ്കിൽ നിങ്ങളുടെ സാധനങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് അവതരിപ്പിക്കപ്പെടുന്നു. ഇത് സാധ്യമാക്കണമെങ്കിൽ SEO മാർക്കറ്റിംഗ് മേഖലയിൽ പരിശീലനം ലഭിച്ച ഒരു വിദഗ്ദ്ധൻറെ സഹായം ആവശ്യമാണ്.

SOCIAL MEDIA MARKETING

പ്രായ,ലിംഗ ഭേദമന്യേ ഉപയോഗിക്കപ്പെടുന്ന ഒരു മേഖലയാണ് സമൂഹമാധ്യമങ്ങൾ. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സ് പരസ്യപ്പെടുത്തുവാനുളള മേഖലകളായി ഉപയോഗിക്കാം.

ഇത് സാധ്യമാക്കുന്ന രീതികളിൽ ചിലത് ചുവടെ കൊടുത്തിരിക്കുന്നു,

 1. ഫെയസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ പെയ്ഡ് ആഡ് സംവിധാനമുകയോഗിച്ച് പരസ്യം നൽകാം.
 2. യൂട്യൂബ് വീഡിയോകൾവഴി പരസ്യം നൽകാം.
 3. ആകർഷകമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇടാം.
 4. പ്രിത്യേക വിഭാഗത്തെ കേന്ദ്രീകരിച്ചുളള LOCAL AREA ADVERTISING ചെയ്യാം.
 5. നിങ്ങളുടെ പേജുകളിൽ കോൾ ബട്ടൻ ആഡ് ചെയ്യാം.
 6. താൽപര്യമുളള ആളുകളെ മാത്രം കേന്ദ്രീകരിച്ചുളള പരസ്യങ്ങൾ ചെയ്യാം.

REMARKETING

നേരത്തെ നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചിട്ടുളള ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന പരസ്യമാണ് ഇത്. ഇത് നിങ്ങളുടെ സേവനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുവാൻ കാരണമാവുന്നു.

INBOUND AND OUTBOUND MARKETING

Inbound Marketing ൽ താൽപര്യമുളള ഉപഭോക്താക്കൾക്കിടയിലേക്ക് നിങ്ങളുടെ പരസ്യം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ പരസ്യം താൽപര്യമുളള കൂടുതൽ ഉപഭോക്താക്കൾ കാണുകയും അത് നിങ്ങളുടെ സാധനങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ കൂടുതൽ വിറ്റുപോകുവാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ സേവനങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിലുളള പിന്തുണ അറിയുവാൻ സഹായിക്കുകയും ചെയ്യുന്നു.

Outbound Marketing  ൽ നിങ്ങളുടെ സാധനങ്ങളുടെയും സേവനങ്ങളുടെയും പരസ്യം താൽപര്യമുളളവരെന്നോ ഇല്ലാത്തവരെന്നോ വിത്യാസമില്ലാതെ ഒരു വലിയ വിഭാഗം ജനങ്ങൾക്കിടയിലേക്ക് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പ്രിത്യേക വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നില്ല, പക്ഷെ ഭാവിയിൽ താൽപര്യമുണ്ടായേക്കാവുന്ന ഉപഭോക്താക്കളെ ആകർഷിക്കുവാൻ ഇതുവഴി സാധിക്കും.

ONLINE MARKENTING: ഗുണങ്ങൾ

 1. നിങ്ങളുടെ പ്രവർത്തനങ്ങളുടെ പരിപൂർണ്ണനിയന്ത്രണം നിങ്ങൾക്കായിരിക്കും.
 2. ഓഫ് ലൈൻ മാർക്കറ്റിംഗിനേക്കാൾ കൂടുതൽ ഫലമുണ്ടാകുന്നു.
 3. അമിതമായ പരസ്യച്ചിലവുകൾ ഇല്ല.
 4. നിങ്ങൾക്ക് ഇഷ്ടമുളള സമയങ്ങളിൽ പരസ്യങ്ങൾ നൽകാം.
 5. താൽപര്യമുളള ഉപഭോക്താക്കൾക്കിടയിലേക്ക് പരസ്യങ്ങൾ നൽകുവാൻ സാധിക്കും

ഇതിന് നിങ്ങളെ സഹായിക്കുവാനാവശ്യമായ ടീം ഞങ്ങളുടെ പക്കലുണ്ട്. അവർ വിദഗ്ദ്ധരും ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്തവരുമാണ്. നിങ്ങളുമായി ചേർന്നുപ്രവർത്തിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.